Connect with us

Ongoing News

യു എ ഇയില്‍ ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വാഹനാപകടങ്ങള്‍ കൂടി

ദ്രുത പ്രതികരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി

Published

|

Last Updated

ദുബൈ| യു എ ഇയില്‍ ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വാഹനാപകടങ്ങള്‍ കൂടിയതായി പഠനം. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023-ല്‍ റോഡപകടങ്ങളില്‍ 11 ശതമാനം വര്‍ധനയുണ്ടായി. 2022ലെ 3,945ല്‍ നിന്ന് 4,391 ആയി. അബൂദബി ജനസംഖ്യ 2023 ല്‍ 38 ലക്ഷമായതായും അപകടങ്ങള്‍ കൂടിയതായും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ദുബൈയില്‍ സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ അനുസരിച്ചു 36.5 ലക്ഷം ആളുകള്‍ താമസിക്കുന്നു. ദുബൈയില്‍ കൂട്ടിയിടികളില്‍, 5,568 പേര്‍ക്ക് പരിക്കേല്‍ക്കുകയും 352 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

മുന്‍ വര്‍ഷം ഇത് 5,045 ഉം 343 ഉം ആയിരുന്നു. 2024-ല്‍ ദുബൈയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് 20,000ലധികം പിഴ നല്‍കിയിട്ടുണ്ട്. 2023-ല്‍ 54,706 പിഴ നല്‍കി. പ്രധാനമായും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിനാണ്. ഭക്ഷണം കഴിക്കുന്നതിനും വായിക്കുന്നതിനും തലയില്‍ സ്‌കാര്‍ഫുകള്‍ ക്രമീകരിക്കുന്നതിനും മേക്കപ്പ് പുരട്ടുന്നതിനും പിഴ ചുമത്തി. ചക്രത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സിന് നാല് ബ്ലാക്ക് പോയിന്റുകളും ബാധകമാകും. മൊത്തം 24 പോയിന്റുകള്‍ ഒരു വര്‍ഷത്തേക്ക് റോഡില്‍ നിന്ന് അയോഗ്യരാക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനും കാരണമാകുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023-ല്‍ യു എ ഇ അപകടങ്ങള്‍ കൂടിയപ്പോള്‍, മരണങ്ങളുടെയും ഗുരുതരമായ പരുക്കുകളുടെയും എണ്ണം കുറഞ്ഞു. ഇത് മെച്ചപ്പെട്ട അടിയന്തര പ്രതികരണവും വാഹന സുരക്ഷയും സൂചിപ്പിക്കുന്നു. ഇ 311, ഇ 611 എന്നിവിടങ്ങളില്‍ ഹെലിപാഡ് നിര്‍മിച്ചിട്ടുണ്ട്. ഒരേസമയം നിരവധി ഗുരുതര പരിക്കുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ആശുപത്രികളും സജ്ജമാണ്. കൂടാതെ, 3,250 ചതുരശ്ര മീറ്ററില്‍, ലെവല്‍ ടു ട്രോമ സെന്റര്‍ ദുബൈയില്‍ ഏറ്റവും വലിയ അത്യാഹിത ദ്രുത പ്രതികരണത്തെ സഹായിക്കുന്നു. തിരക്കേറിയ ആറുവരിപ്പാതകളില്‍ ആംബുലന്‍സുകളില്‍ എടുക്കുന്ന, ഗുരുതരമായി പരിക്കേറ്റ രോഗികള്‍ക്ക് പലപ്പോഴും ഇത് പ്രയോജനപ്രദമാകുന്നു.

 

 

Latest