ai camera
റോഡ് ക്യാമറ പദ്ധതി: മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ സാന്നിധ്യത്തിന് തെളിവ് അന്വേഷണം നടന്നാല്‍ ഹാജരാക്കും
നടന്നത് 100 കോടിയുടെ അഴിമതി
തിരുവനന്തപുരം | റോഡ് ക്യാമറ പദ്ധതിയില്‍ 100 കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്. ഇതു സ്വപ്‌ന പദ്ധതിയെന്നു യോഗത്തില്‍ വിശദീകരിച്ചത് പ്രകാശ് ബാബുവാണ്. അന്വേഷണം നടന്നാല്‍ ഇതിനുള്ള തെളിവ് ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രസാദിയ കമ്പനിയാണ് എല്ലാ ഇടപാടും നടത്തിയത്. വ്യവസായ മന്ത്രിക്കും സെക്രട്ടറിക്കും തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും മറച്ചുവച്ചു. തട്ടിപ്പു നടന്നതായി അല്‍ ഹിന്ദ് വ്യവസായ മന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് കറക്കുകമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രകാശ് ബാബുവിന്റെ ഗസ്റ്റ് ഹൗസ് വാടകക്കെടുത്ത കാര്യം ബന്ധത്തിനു തെളിവായി ഞങ്ങള്‍ പറഞ്ഞിട്ടില്ല. അതു മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്. അഴിമതി ആരോപണം വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിച്ചിട്ടു കാര്യമില്ല. കേരളത്തില്‍ ലോകായുക്തയിലോ വിജിലന്‍സിലോ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 20 നു യു ഡി എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.