Connect with us

Covid Lockdown

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം; പയ്യോളി നഗരസഭാ ചെയര്‍മാനെതിരെ കേസ്

സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്ന ഞായറാഴ്ച റോഡ് ഉദ്ഘാടന ചടങ്ങ് നടത്തിയ കോഴിക്കോട് പയ്യോളി നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ പോലീസ് കേസ്. നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയിലിനും നഗരസഭാംഗം സിജിന പൊന്ന്യാരിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

സി പി എം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ ഡ്രൈവറുമായിരുന്ന സി ടി ശ്രീനിവാസന്റെ പരാതിയിന്മേലാണ് പയ്യോളി പോലീസ് കേസെടുത്തത്. ചടങ്ങില്‍ 50ലേറെപ്പേര്‍ പങ്കെടുത്തു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. എ കാറ്റഗറിയില്‍ ഉള്ള ജില്ലയില്‍ ചടങ്ങുകള്‍ക്ക് പരമാവധി ഇരുപത് പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി.

Latest