Connect with us

Kerala

റോഡ് സുരക്ഷ: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും

അപകടത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.

Published

|

Last Updated

കൊച്ചി | വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കും. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെ നേരിട്ട് ഹാജരായാണ് റോഡ് സുരക്ഷ സംബന്ധിച്ച് വിശദീകരണം നല്‍കുക.

അപകടത്തില്‍ ഇന്നലെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസെടുത്തത്. കോടതി നിരോധിച്ച ഡി ജെ ലൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇത്തരമൊരു ബസിന് ആരാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചിരുന്നു.

ഡ്രൈവര്‍മാരുടെ ഇത്തരം നിലപാടുകള്‍ തുടരാന്‍ അനുവദിച്ചാല്‍ റോഡുകള്‍ കൊലക്കളമാകുമെന്ന് കോടതി പറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും നിയമം പാലിക്കാത്ത സ്ഥിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Latest