Connect with us

cover story

റോഡ് To പാരീസ്

128 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മൂന്ന് ഒളിമ്പിക്സുകള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് 1916, 1940, 1944 ലേതായിരുന്നു. 1916 ബര്‍ലിന്‍ ഒളിമ്പിക്സ് ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. 1940 ലെ ടോക്കിയോ ഒളിമ്പിക്സും 1944 ലെ ലണ്ടന്‍ ഒളിമ്പിക്സും രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ടത്. 1916ലെ ബര്‍ലിന്‍ ഒളിമ്പിക്സ് ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 1936 ല്‍ ജർമനിക്ക് വീണ്ടും ഒളിമ്പിക്സിന്റെ വേദി ആകാനുള്ള അവസരമുണ്ടായി. അങ്ങനെ 1936 ല്‍ ഹിറ്റ്്ലര്‍ അടക്കി വാഴുന്ന സമയത്താണ് ബര്‍ലിന്‍ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. 1940ല്‍ ഉപേക്ഷിക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സിന് 1964ല്‍ ടോക്കിയോ വീണ്ടും വേദിയായി. 1944ല്‍ ഉപേക്ഷിക്കപ്പെട്ട ലണ്ടന്‍ ഒളിമ്പിക്സ് 1948ല്‍ രണ്ടാം ലോക യുദ്ധത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ടു.

Published

|

Last Updated

ലോകം ഇനി ഒറ്റ കുടക്കീഴിൽ. എല്ലാ വർണങ്ങളും ഒരുമിച്ചു ചേർന്നുകൊണ്ട് ഒരൊറ്റ വർണമായി മാറുന്നു. അഞ്ച് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് വളയങ്ങൾ ഒന്നാകുന്ന മാസ്മരിക കാലം. അതെ ഇത് ഒളിന്പിക്സിന്റെ കാലം. വിശ്വ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ പ്രതീകമാണ് ഒളിന്പിക്സ്. നാല് വർഷത്തിലൊരിക്കൽ അരക്ഷിതാവസ്ഥ നിറഞ്ഞ അസ്വസ്ഥത നിറഞ്ഞ അശാന്തി നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ വലിയയിടമായി ഒളിന്പിക്സ് വരുന്നു. ദേശീയതയുടെയും ഭാഷയുടെയും പ്രാദേശികതയുടെയും മനുഷ്യർക്കിടയിലെ വർഗ വർണ വ്യത്യാസങ്ങളില്ലാതെയാക്കുന്ന സ്നേഹക്കൂട്ടാണിത്.

1896ൽ ഏതന്‍സിലാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്റെ തുടക്കം. 1896 നും 2024 നും ഇടയില്‍ 30 ഓളം ഒളിമ്പിക് ഗെയിംസുകളാണ് സംഘടിപ്പിക്കപ്പെട്ടത്. 2024 പാരീസിലേത് മുപ്പതാമത്തെ ഒളിമ്പിക് ഗെയിംസാണ്. ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ മൂന്ന് പ്രാവശ്യം ഒളിമ്പിക്സുകള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്, ഒരു പ്രാവശ്യം ഒളിമ്പിക്സ് നീട്ടി വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

128 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മൂന്ന് ഒളിമ്പിക്സുകള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് 1916, 1940, 1944 ലേതായിരുന്നു. 1916 ബര്‍ലിന്‍ ഒളിമ്പിക്സ് ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. 1940 ലെ ടോക്കിയോ ഒളിമ്പിക്സും 1944 ലെ ലണ്ടന്‍ ഒളിമ്പിക്സും രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ടത്. 1916ലെ ബര്‍ലിന്‍ ഒളിമ്പിക്സ് ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 1936 ല്‍ ജർമനിക്ക് വീണ്ടും ഒളിമ്പിക്സിന്റെ വേദി ആകാനുള്ള അവസരമുണ്ടായി. അങ്ങനെ 1936 ല്‍ ഹിറ്റ്്ലര്‍ അടക്കി വാഴുന്ന സമയത്താണ് ബര്‍ലിന്‍ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. 1940ല്‍ ഉപേക്ഷിക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സിന് 1964ല്‍ ടോക്കിയോ വീണ്ടും വേദിയായി. 1944ല്‍ ഉപേക്ഷിക്കപ്പെട്ട ലണ്ടന്‍ ഒളിമ്പിക്സ് 1948ല്‍ രണ്ടാം ലോക യുദ്ധത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ടു.

രണ്ടാം ലോകയുദ്ധത്തിന് ശേഷം ആരംഭിച്ച ശീതയുദ്ധം അഥവാ കമ്മ്യൂണിസ്റ്റ് – മുതലാളിത്ത സംഘര്‍ഷങ്ങള്‍ ഒളിമ്പിക്സിനെ സാരമായി ബാധിച്ചു. ഒളിമ്പിക്സിലെ അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിലുള്ള മത്സരങ്ങള്‍ പലപ്പോഴും മുതലാളിത്ത കമ്മ്യൂണിസ്റ്റ് യുദ്ധങ്ങളായി ചിത്രീകരിക്കപ്പെട്ടു. രണ്ട് പ്രാവശ്യം ഒളിമ്പിക്സ് ബഹിഷ്‌കരണത്തിന് വിധേയമായി. 1980 ലെ മോസ്‌കോ ഒളിമ്പിക്സ് അമേരിക്കയും 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് റഷ്യയും ബഹിഷ്‌കരിച്ചു. 2020ലെ ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നീട്ടിവെക്കപ്പെട്ടു. 2021ലാണ് അത് സംഘടിപ്പിക്കപ്പെട്ടത്. 2021ലാണ് അത് സംഘടിപ്പിക്കപ്പെട്ടതെങ്കിലും ആ ഒളിമ്പിക്സ് 2020 ടോക്കിയോ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

1979ല്‍ സോവിയറ്റ് റഷ്യ അഫ്ഗാനിസ്ഥാന്‍ ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും 1980ലെ മോസ്‌കോ ഒളിമ്പിക്സ് ബഹിഷ്‌കരിച്ചു. 1984 ലെ ലോസ് ആഞ്ചലിസ് ഒളിമ്പിക്സ് സുരക്ഷാകാരണങ്ങളുടെ പേരില്‍ യു എസ് എസ് ആര്‍ ഉള്‍പ്പെടെയുള്ള 13 കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചു. ഈ ബഹിഷ്‌കരണങ്ങളുടെ യഥാർഥ നഷ്ടം സ്പോര്‍ട്സിനും കായികലോകത്തിനും ആയിരുന്നു.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഒളിമ്പിക്സ് പലപ്പോഴും യു എസ് എസ് ആര്‍ എന്ന പേരിലറിയപ്പെട്ട സോവിയറ്റ് റഷ്യയും അമേരിക്കയും തമ്മിലുള്ള മത്സരമായി മാറി. പില്‍ക്കാലത്ത് ഈ മത്സരത്തില്‍ കിഴക്കന്‍ ജർമനി അഥവാ ജി ഡി ആറും പങ്കു ചേര്‍ന്നു. ഈ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ പലപ്പോഴും അമേരിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

1988 വരെ യു എസ് എസ് ആര്‍ എന്ന പേരിലാണ് റഷ്യ ഉള്‍പ്പെടെയുള്ള ഭൂപ്രദേശങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുത്തത്. എന്നാല്‍ 1991 ഡിസംബര്‍ 25 ന് യു എസ് എസ് ആര്‍ ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായി. അതിനുശേഷം യു എസ് എസ് ആറിന്റെ സാന്നിധ്യം ഒളിമ്പിക്സില്‍ ഉണ്ടായിട്ടില്ല. പഴയ റഷ്യ അഥവാ യു എസ് എസ് ആര്‍ നിരവധി രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അതില്‍ ഏറ്റവും വലുത് റഷ്യ ആയിരുന്നു.

ഒളിമ്പിക്‌സിലെ യു എസ് എസ് ആ ര്‍, യുഎസ് എ മത്സരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 1972 മ്യൂണിച്ചിലെ ബാസ്‌ക്കറ്റ് ബോള്‍ ഫൈനലായിരുന്നു. അന്ന് നിർണായകമായ മത്സരത്തില്‍ അവസാനത്തെ സെക്കന്റില്‍ വീണ ഒരു പോയിന്റിന് യു എസ് എസ് ആര്‍, യു എസ് എയെ പരാജയപ്പെടുത്തി – സ്‌കോര്‍ 51-50. ലോക കായിക ചരിത്രത്തിലെ ഏറ്റവും വിവാദപരവും ഏറ്റവും ശ്രദ്ധേയമായ ഒരു മത്സരവുമായിരുന്നു ഇത്.

ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഏറെ നേട്ടങ്ങളൊന്നുമില്ലെങ്കിലും ഇന്ത്യയുടെ നേട്ടങ്ങള്‍ അത്ര ചെറുതല്ല. 1900 പാരിസ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി പങ്കെടുത്തത്. എന്നാല്‍ ഇന്ത്യക്ക് ആദ്യമായി ഒളിമ്പിക്സില്‍ മെഡല്‍ കിട്ടുന്നത് 1928 ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലാണ്. ഹോക്കിയിലാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്സില്‍ സ്വർണമെഡല്‍ നേടുന്നത്. 1928, 1932, 1936, 1948, 1952, 1956, 1964, 1980 അങ്ങനെ എട്ട് ഒളിമ്പിക്സ് സ്വർണമെഡലുകളാണ് ഇന്ത്യ ഹോക്കിയില്‍ നേടിയത്.

എന്നാല്‍ 1976 മോണ്‍ട്രിയല്‍, 1984 ലോസ് ആഞ്ചലസ്, 1982 സിയോള്‍, 1992 ബാസിലോണിയ എന്നീ നാല് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡലും ലഭിച്ചില്ല. അഥവാ മെഡല്‍ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. എന്നാല്‍ 1996 മുതല്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. 1996, 2000, വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഓരോ വെങ്കലമെഡല്‍ ലഭിച്ചുവെങ്കില്‍ 2004ല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ആദ്യമായി വ്യക്തിഗത സ്വർണമെഡല്‍ കരസ്ഥമാക്കി. 2008 ലാണ് ആദ്യമായി ഇന്ത്യക്ക് ഒളിമ്പിക്സില്‍ മൂന്ന് മെഡലുകള്‍ ലഭിക്കുന്നത്.

ആദ്യത്തെ വ്യക്തിഗത സ്വർണവും 2008ൽ ബീജിയം ഒളിമ്പിക്സിൽ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രക്കാണ് അന്ന് സ്വർണം ലഭിച്ചത്. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ ഒളിമ്പിക്സ് 2020 ടോക്കിയോ ഒളിമ്പിക്സ് ആണ്. നീരജ് ചോപ്രയുടെ സ്വർണമെഡലുകള്‍ ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ഒളിമ്പിക്സില്‍ നേടിയത്.

ഏഷ്യയിലെ ഏറ്റവും വികസിത രാജ്യങ്ങളായ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍. ജപ്പാന്‍ രണ്ട് പ്രാവശ്യം ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചു.1964 ലും 2020 ലും. കൊറിയ 1988 സിയോള്‍ ഗെയിംസിലും ചൈന 2008 ലെ ബീജിയം ഗെയിംസിലും ആതിഥേയത്വം വഹിച്ചു. എന്നാല്‍ 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യന്‍ ഗവണ്‍മെന്റും അവകാശപ്പെടുന്നത്.

ഒളിമ്പിക്സിലെ ഇന്ത്യയുടെ ശക്തി ഹോക്കിയായിരുന്നെങ്കിലും 1980 കള്‍ക്ക് ശേഷം കുറേ കാലം ഇന്ത്യക്ക് ഹോക്കിയില്‍ നിന്ന് ഒരു മെഡലും കിട്ടിയിരുന്നില്ല. എന്നാല്‍ 2020 ല്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. 2020 ല്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ജർമനിയെ പരാജയപ്പെടുത്തി വെങ്കല മെഡല്‍ നേടി. സമകാലീന ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ നിർണായകമായ ഒരു സംഭവമായിരുന്നു ഇത്.

ഇന്ന് ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെ ഇസ്്റാഈൽ ആക്രമണം നടക്കുന്ന സന്ദർഭത്തിൽ, റഷ്യ- യുക്രെയിൻ യുദ്ധം നടക്കുന്ന വേളയിൽ സംഘർഷഭരിതമായ ലോകത്തിൽ അതിരൂക്ഷമായ വർഗവിത്യാസങ്ങൾ നിലനിൽക്കുന്ന അന്തരീക്ഷത്തിൽ സമാധാനത്തിന്റെ പ്രതീകമായി, ചിഹ്നമായി ഒളിമ്പിക്‌സ് എന്ന കായികമാമാങ്കം നിലകൊള്ളുന്നു.

 

Latest