Connect with us

Ongoing News

കനത്ത മഴയിൽ ദുബൈയിലും ഷാർജയിലും റോഡുകളിൽ വെള്ളം കയറി

ദുബൈയിലെ കറാമ, സിലിക്കൺ ഒയാസിസ്, മുഹൈസിന, ഷാർജയിലെ അൽ നഹ്ദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്.

Published

|

Last Updated

ദുബൈ | കനത്ത മഴയെ തുടർന്ന് ദുബൈയിലെയും ഷാർജയിലെയും റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. ദുബൈയിലെ കറാമ, സിലിക്കൺ ഒയാസിസ്, മുഹൈസിന, ഷാർജയിലെ അൽ നഹ്ദ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്.

ഇടിമിന്നലിൻറെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയെ തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന സർവിസുകളും തടസ്സപ്പെട്ടു.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റാസൽഖൈമയിലെ ജബൽജൈസ്, ദുബൈ, ഷാർജ എമിറ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ മഴ ലഭിച്ചിരുന്നു.

മഴ ശക്തമായി പെയ്തിടങ്ങളിൽ നിലവിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്. മഴ നാളെയും തുടരുമെന്നാണ് മുന്നറിയിപ്പ്.

Latest