Connect with us

Kerala

ശബരിമല പാതയിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കും: മന്ത്രി റിയാസ്

Published

|

Last Updated

പത്തനംതിട്ട | തീര്‍ഥാടനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിന് പത്തനംതിട്ടയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല പാത ഉള്‍പ്പെടുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് നവീകരണ പ്രവൃത്തികളാണ് വിലയിരുത്തിയത്.

പുനലൂര്‍-മൂവാറ്റുപുഴ റോഡ് പ്രധാന തീര്‍ഥാടന പാതയാണ്. ജനങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ റോഡിന്റെ വികസനം. സര്‍ക്കാര്‍ ഇത് യാഥാര്‍ഥ്യമാക്കി വരികയാണ്. അതിന്റെ ഭാഗമായി കെ എസ് ടി പിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഉള്‍പ്പെടെയുള്ള ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പുനലൂര്‍ -കോന്നി റീച്ചിന്റെ നിര്‍മാണം വേഗത്തില്‍ നടക്കുന്നുണ്ട്. 2022 ഡിസംബര്‍ വരെയാണ് നിര്‍മാണ കാലാവധി. കോന്നി പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. തീര്‍ഥാടകര്‍ക്ക് റോഡ് ഉപയോഗിക്കത്തക്ക നിലയില്‍ പരാമാവധി വേഗത്തില്‍ രാത്രിയും പകലുമായി നിര്‍മാണം നടത്താന്‍ നിര്‍ദേശം നല്‍കി. മഴ ഒരു പ്രധാന തടസമാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 169 ശതമാനം അധിക മഴയാണ് പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം ലഭിച്ചത്. ടാറിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുന്നുണ്ട്. അതിതീവ്ര മഴയും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലുമെല്ലാം റോഡ് തകര്‍ച്ചക്ക് പ്രധാന കാരണമായതായും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റോ ആന്റണി എം പി, ഗവ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എം എല്‍ എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കലക്ടര്‍മാരായ ഡോ. ദിവ്യ എസ് അയ്യര്‍, ഡോ. പി കെ ജയശ്രീ, ഷീബ ജോര്‍ജ്, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി സജി, പി ഡബ്ല്യു ഡി സെക്രട്ടറി ആനന്ദ് സിങ്, പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ എം ഡി. എസ് സുഹാസ്, എ ഡി എം. അലക്സ് പി തോമസ്, പി ഡബ്ല്യു ഡി റോഡ്സ് ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍, എന്‍ എച്ച് ചീഫ് എന്‍ജിനീയര്‍ എം അശോക് കുമാര്‍, കെ എസ് ടി പി ആന്‍ഡ് കെ ആര്‍ എഫ് ബി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ കര്‍മലീത്ത ഡിക്രൂസ്, ബ്രിഡ്ജസ് ആന്‍ഡ് റോഡ് മെയിന്റനന്‍സ് ചീഫ് എന്‍ജിനീയര്‍ എസ് മനോമോഹന്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest