Health
വറുത്ത കശുവണ്ടിയും ആരോഗ്യ ഗുണങ്ങളും
കശുവണ്ടിയിൽ വിറ്റമിൻ ഇ കെ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

ശരിയായ അളവിൽ കശുവണ്ടി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും എന്ന് നമുക്കറിയാം.മാത്രമല്ല കശുവണ്ടി പരിമിതമായ അളവിൽ കഴിക്കുന്നത് രക്തസംബന്ധമായ രോഗങ്ങൾ കുറയ്ക്കാനും സഹായിക്കും. അതേപോലെതന്നെ ഗുണമുള്ള കാര്യമാണ് വറുത്ത കശുവണ്ടി കഴിക്കുന്നതും.
കശുവണ്ടിയിലെ സിങ്കും ഇരുമ്പും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കശുവണ്ടിയിലെ നാരുകൾ പ്രോട്ടീൻ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
കശുവണ്ടിയിൽ വിറ്റമിൻ ഇ കെ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും കോശങ്ങളെ പുനരുജീവിപ്പിക്കുകയും ചെയ്യും.ചെമ്പ് മെഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം നിങ്ങളുടെ ബുദ്ധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാൽ കശുവണ്ടി തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വറുത്തു കഴിക്കുന്നതിനേക്കാൾ അതുപോലെതന്നെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാലും വറുത്ത കശുവണ്ടിക്കും ഗുണങ്ങൾ ഏറെയാണ്.