Kerala
ക്ഷേത്രത്തില്‍ ഭഗവാനെ തൊഴുത ശേഷം കവര്‍ച്ച ; പ്രതി പിടിയില്‍
ശ്രീകോവിലിലെത്തിയ കള്ളന്‍ ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്
ആലപ്പുഴ | അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. രാജേഷ് എന്നയാളെ മാവേലിക്കരയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണംപോയ സ്വര്‍ണാഭരണങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയാണ് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് മോഷ്ടാവ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ശ്രീകോവിലിലെത്തിയ കള്ളന്‍ ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയായിരുന്നു. പത്ത് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണ് അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതി.