Connect with us

Kerala

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും പണവും കവര്‍ന്നു

12 സ്വര്‍ണ നാണയങ്ങളും രണ്ട് പവന്റെ മാലയും 88,000 രൂപയും നഷ്ടപ്പെട്ടു

Published

|

Last Updated

കണ്ണൂര്‍ | തളാപ്പില്‍ പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ച 12 സ്വര്‍ണ നാണയങ്ങളും രണ്ട് പവന്റെ മാലയും 88,000 രൂപയും മോഷണം പോയതായാണ് പരാതി.

തളാപ്പ് കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണമുണ്ടായത്. അകത്ത് കയറിയ മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

വിദേശത്തു നിന്ന് കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയ ഉമൈബയുടെ മകന്‍ നാദിറാണ് ഇന്ന് പുലര്‍ച്ചെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ചെറുകുന്നിലെ സുഹൃത്തിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഇന്ന് പുലര്‍ച്ചെ നാല്് മണിയോടെയാണ് നാദിര്‍ തളാപ്പിലെ വീട്ടില്‍ എത്തിയത്.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസിലും വിദേശത്തുള്ള ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ എല്ലാ മുറികളും തുറന്നിട്ട് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ടൗണ്‍ പോലീസ് സ്ഥലത്തെത്തി സ്ഥലത്തെ നീരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്.

Latest