Kerala
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; വഴിത്തിരിവായി പ്രതിയുടെ മൊഴി
ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്ന് പിടിയിലായ ഗണേശ് ഝായുടെ മൊഴി.
തിരുവനന്തപുരം | ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണത്തില്‍ വഴിത്തിരിവ്. ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്ന് പിടിയിലായ ഗണേശ് ഝാ പോലീസിന് മൊഴി നല്‍കിയതോടെയാണിത്. പൂജാ പാത്രം പുറത്ത് കൊണ്ടുപോകുമ്പോള്‍ ആരും തടഞ്ഞില്ലെന്നും ഇയാള്‍ ഹരിയാന പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
അതിനിടെ, കേസില്‍ പിടിയിലായ മൂന്ന് പ്രതികളെ പോലീസ് കേരളത്തിലെത്തിച്ചു. ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളുള്‍പ്പെടെ സംഘത്തിലുണ്ട്.
മൂന്ന് പേര്‍ ചേര്‍ന്ന് ഉരുളി മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയില്‍ നിന്നും പ്രതികള്‍ പിടിയിലായത്.
---- facebook comment plugin here -----