Kerala
പൊങ്കാല തിരക്കിനിടെ കവര്‍ച്ച; 15 പേരുടെ സ്വര്‍ണമാല നഷ്ടപ്പെട്ടു
ഫോര്‍ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയിലായി

തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്ക്കായി സ്ത്രീകള്‍ വന്‍തോതില്‍ തടിച്ചുകൂടിയപ്പോള്‍ വ്യാപകമായ കവര്‍ച്ചയും. 15 ഓളം പേരുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരം, ഫോര്‍ട്, വഞ്ചിയൂര്‍ , തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി 15 സ്ത്രീകള്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി നല്‍കി.
ഫോര്‍ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് രണ്ട് സ്വര്‍ണമാല കണ്ടെത്തി. പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത സ്ത്രീകളാണ് പിന്നീട് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് സി സി ടി വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ്.
കിഴക്കോകോട്ട, തമ്പാനൂര്‍, കവടിയാര്‍, അടക്കം നഗര കേന്ദ്രങ്ങളിലെല്ലാം അതിരാവിലെ മുതല്‍ സ്ത്രീകളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. നൂറ് കണക്കിന് സ്ത്രീകള്‍ സംഗമിച്ച സ്ഥലങ്ങളില്‍ സ്ത്രീകള്‍ തന്നെ കവര്‍ച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്.