Saudi Arabia
സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് കൊള്ള; റിയാദില്‍ 21 പേര്‍ അറസ്റ്റില്‍
പിടിക്കപ്പെട്ടവരില്‍ പതിനെട്ടുപേര്‍ യെമന്‍ പൗരത്വമുള്ളവരും മൂന്നുപേര്‍ സ്വദേശികളുമാണ്. ഇവരില്‍ നിന്ന് പണവും വ്യാജ രേഖകളും പിടികൂടി.

റിയാദ് | സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വീടുകളും യാത്രക്കാരെയും കൊള്ളയടിച്ച സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍.
റിയാദ് പോലീസിന്റെ ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പിടിക്കപ്പെട്ടവരില്‍ പതിനെട്ടുപേര്‍ യെമന്‍ പൗരത്വമുള്ളവരും മൂന്നുപേര്‍ സ്വദേശികളുമാണ്. ഇവരില്‍ നിന്ന് പണവും വ്യാജ രേഖകളും പിടികൂടി.
നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതികളെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചു.