AMERICA
അമേരിക്കയില്‍ 18 പേരെ വെടിവച്ചു കൊന്ന മുന്‍ സൈനികന്‍ റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍
സംഭവം നടന്ന ലവിസ്റ്റണില്‍ നിന്ന് എട്ടു മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
വാഷിങ്ടണ്‍ | അമേരിക്കയില്‍ 18 പേരെ വെടിവച്ചു കൊന്ന മുന്‍ സൈനികന്‍ റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടന്ന ലവിസ്റ്റണില്‍ നിന്ന് എട്ടു മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റു മരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നാണു വിവരം. ഇയാളുടെ വീട്ടില്‍ നിന്നു സംശയാസ്പദമായ ഒരു കുറിപ്പ് കണ്ടെടുത്തുവെന്നും പറയുന്നു. മകനെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് ആത്മഹത്യാ കുറിപ്പാണെന്നും എന്നാല്‍ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും കത്തില്‍ പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒക്ടോബര്‍ 16നാണ് റോബര്‍ട്ട് കാഡ് 18 പേരെ വെടിവെച്ചു കൊന്നത്. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവെപ്പ് നടന്നത്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. 40കാരനായ റോബര്‍ട്ട് കാര്‍ഡ് നേരത്തെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനു ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു.
കൂട്ട വെടിവെപ്പിന് ശേഷം ഇയാള്‍ വെള്ള നിറമുള്ള കാറില്‍ രക്ഷപ്പെട്ടതിനെക്കുറിച്ചു വിവരം ലഭിച്ചിരുന്നു. നീളന്‍ കയ്യുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച അക്രമി തോക്കുചൂണ്ടി നല്‍ക്കുന്ന ചിത്രം ്അധികൃതര്‍ പുറത്തുവിട്ടിരുന്നു. പ്രതിയെ പിടികൂടാന്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.