Connect with us

National

അമേത്തിയില്‍ കോണ്‍ഗ്രസ്സിനായി റോബര്‍ട്ട് വാദ്രയോ?; പ്രചാരണ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസിനു പുറത്താണ് ഇന്ന് പുലര്‍ച്ചെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Published

|

Last Updated

ലക്‌നൗ | അമേത്തിയില്‍ റോബര്‍ട്ട് വാദ്രക്കായി പ്രചാരണ ബോര്‍ഡുകള്‍. ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസിനു പുറത്താണ് ഇന്ന് പുലര്‍ച്ചെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. വാദ്ര മത്സരിക്കണമെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നടക്കാനിരിക്കുമ്പോഴും നെഹ്‌റു-ഗാന്ധി കുടുംബത്തിന് വൈകാരിക അടുപ്പമുള്ള അമേത്തിയില്‍ കോണ്‍ഗ്രസ്സ് ഇപ്പോഴും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ്സ് ഓഫീസിന് പുറത്ത് വാദ്രക്കായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വാദ്ര അബ് കി ബാര്‍’ (‘അമേത്തിയിലെ ജനങ്ങള്‍ വിളിക്കുന്നു, ഇത്തവണ റോബര്‍ട്ട് വാദ്ര’) എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

താന്‍ അമേത്തിയിലെ ജനങ്ങളെ പ്രതിനിധീകരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് അമേത്തിയില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് നേരത്തെ വാദ്ര പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


  -->  

Latest