Uae
അബൂദബിയിൽ അടുത്ത വർഷത്തോടെ റോബോട്ട് ടാക്‌സി
മുൻനിര സെൽഫ്-ഡ്രൈവിംഗ് ഗതാഗത കമ്പനികളിലൊന്നായ ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോയുമായി സഹകരിച്ചാണ് പ്രവർത്തനം.

അബൂദബി | അബൂദബിയിൽ റോബോടാക്‌സി സർവീസ് ആരംഭിക്കുന്നു.യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി റോബോട്ട് ടാക്‌സിയുടെ പരീക്ഷണ ഓട്ടങ്ങൾ നടക്കും.യു എ ഇ ആസ്ഥാനമായുള്ള കിന്റ്സുഗി ഹോൾഡിംഗിന് കീഴിലുള്ള ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷൻസ് കമ്പനിയായ ഓട്ടോഗോയാണ് 2026 ഓടെ പൂർണ തോതിലുള്ള പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കിയത്.
മുൻനിര സെൽഫ്-ഡ്രൈവിംഗ് ഗതാഗത കമ്പനികളിലൊന്നായ ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോയുമായി സഹകരിച്ചാണ് പ്രവർത്തനം.സ്മാർട്ട് മൊബിലിറ്റി വർധിപ്പിക്കുന്നതിനും അടുത്ത തലമുറ മൊബിലിറ്റി സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ കൊണ്ടുവരികയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം റോബോടാക്‌സി വാഹനങ്ങൾ വാഗ്ദാനം ചെയ്യും.
നൂതന ഇലക്ട്രിക് ഡിസൈനും എ ഐ നിയന്ത്രിത സംവിധാനങ്ങളും ഇതിലുണ്ടാകും. ചുറ്റുപാടും നിരീക്ഷിക്കാനും തത്സമയ പ്രതികരണശേഷിയുള്ളതുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. ബിഗ് ഡാറ്റ, ഓട്ടോമേഷൻ എന്നിവയും സംയോജിപ്പിച്ച് പ്രവർത്തിക്കും.