Connect with us

Kerala

താമരശ്ശേരി ചുരത്തില്‍ പാറ അടര്‍ന്ന് റോഡില്‍ വീണു

വാഹനങ്ങള്‍ വരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ പാറ അടര്‍ന്ന് റോഡില്‍ വീണു. ഒമ്പതാം വളവിന് താഴെയാണ് സംഭവം. ഈ സമയം വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഇന്ന് ഉച്ചക്ക് 12.30 ഓടെയോടെയാണ് അപകടം നടന്നത്. പാറ അടര്‍ന്നു വീണതിനെത്തുടര്‍ന്ന് ഭാഗികമായി ഗതാഗതതടസ്സം നേരിട്ടു. ഹൈവേ പോലീസ് എത്തിയാണ് പാറയും മണ്ണും നീക്കം ചെയത് ഗതാഗതം സുഗമമാക്കിയത്. നടപടികള്‍ തുടങ്ങി.

 

Latest