Connect with us

International

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി രോഹന്‍ ബൊപ്പണ്ണ;കിരീട നേട്ടം മാത്യൂ എബ്ഡനൊപ്പം

2017 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ കിരീട നേട്ടം

Published

|

Last Updated

സിഡ്നി |  ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇന്ത്യന്‍ താരം രോഹന്‍ ബോപ്പണ്ണ. ഇറ്റാലിയന്‍ ജോഡികളായ സിമോണ്‍ ബൊലേലി – ആന്‍ഡ്രിയ വവസോറി എന്നിവരെയാണ് ബൊപ്പെണ്ണ – മാത്യു എബ്ദെന്‍ സഖ്യം തകര്‍ത്തത്. സ്‌കോര്‍ (76 (0) 75 ) .43 ാം വയസ്സിലാണ് ബൊപ്പണ്ണയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടം. ഇതോടെ ഗ്രാന്‍സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരിക്കുകയാണ് ബൊപ്പണ്ണ.

2017 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം സാനിയ മിര്‍സക്കൊപ്പം മിക്സ്ഡ് ഡബിള്‍സ് ഫൈനല്‍ കളിച്ചെങ്കിലും റണ്ണേഴ്സ് അപ്പായി. പുരുഷ ഡെബിള്‍സില്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന മൂന്നാമത്തെ താരമാണ് ബൊപ്പണ്ണ. മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസിയുമാണ് മറ്റ് രണ്ട് താരങ്ങള്‍.

 

Latest