Connect with us

rohini court firing

രോഹണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍

ഇയാളില്‍ നിന്നും ഒരു പിസ്റ്റളും, അഞ്ച് കാട്രിഡ്ജുകളും, ഒരു കാറും പിടിച്ചെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി രോഹിണി കോടതി വെടിവയ്പ്പ് കേസിലെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത നീരജ് ബവാന സംഘത്തിലെ ഒരാളെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്.

ഹരിയാനയിലെ റോഹ്തക് ജില്ലക്കാരനായ നവീന്‍ (31) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒരു പിസ്റ്റളും, അഞ്ച് കാട്രിഡ്ജുകളും, ഒരു കാറും പിടിച്ചെടുത്തു. കൊലപാതക ശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഡല്‍ഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്ട്രര്‍ ചെയ്തിപ്പെട്ടിട്ടുണ്ട്.

സെപ്തംബര്‍ 24 ന് രോഹിണി കോടതിയില്‍ ഹാജരാക്കിയ ജിതേന്ദര്‍ ഗോഗിയെ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക സംഘത്തിലെ രണ്ടുപേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.

Latest