Connect with us

Editors Pick

ഡക്ക് രാജാവായി രോഹിത്

ഓപണാറായി നിരന്തരം പരാജയപ്പെട്ട രോഹിത് ഇന്ന് മൂന്നാമനായാണ് ഇറങ്ങിയത്. എന്നാല്‍, രക്ഷയുണ്ടായില്ല.

Published

|

Last Updated

ചെന്നൈ | ഐ പി എല്‍ ചരിത്രത്തിലെ ഡക്ക് രാജാവായി മുംബൈ നായകന്‍ രോഹിത് ശര്‍മ. ഐ പി എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന ചീത്തപ്പേരാണ് ഇന്ന് രോഹിതിന്റെ തലയില്‍ വീണത്. ഇന്ന് ചെന്നൈക്കെതിരായ മത്സരത്തിലും ഡക്ക് ആയതോടെ 16 തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. 15 തവണ പൂജ്യക്കാരായ സുനില്‍ നരൈന്‍, ദിനേഷ് കാര്‍ത്തിക്, മന്ദീപ് സിംഗ് എന്നിവരുടെ ചീത്തപ്പേരാണ് ഇനി രോഹിത് ഒറ്റക്ക് പേറുക.

ഓപണാറായി ഇറങ്ങി നിരന്തരം പരാജയപ്പെട്ട രോഹിത് ഇന്ന് മൂന്നാമനായിട്ടാണ് ഇറങ്ങിയത്. എന്നാല്‍, രക്ഷയുണ്ടായില്ല. മൂന്ന് പന്തുകളാണ് രോഹിത് നേരിട്ടത്. ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ലക്കും ലഗാനുമില്ലാത്ത ഷോട്ടിന് ശ്രമിച്ച രോഹിത്, രവീന്ദ്ര ജഡേജയുടെ കൈകളിലൊതുങ്ങി.

ഈ സീസണില്‍ 10 മത്സരങ്ങളിലായി 184 റണ്‍സ് മാത്രമാണ് രോഹിതിന് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തിലും ഡക്കായ രോഹിതിന് കഴിഞ്ഞ നാല് കളികളിലും രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഡെല്‍ഹിക്കെതിരെ നേടിയ 65 റണ്‍സാണ് മികച്ച സ്‌കോര്‍.