Connect with us

Ongoing News

6,000 ക്ലബിൽ നാലാമനായി രോഹിത്ത്

വീരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നേരത്തെ 6,000 ക്ലബില്‍ ഇടം നേടിയവര്‍

Published

|

Last Updated

ഹൈദരാബാദ് | ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 6,000 റണ്‍സ് നേടുന്നവരുടെ കൂട്ടത്തിലിടം നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ. 227 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിതിന്റെ 6,000 റണ്‍സ് നേട്ടം.

വീരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നേരത്തെ 6,000 ക്ലബില്‍ ഇടം നേടിയവര്‍. ഹൈദരാബാദില്‍ സണ്‍ റൈസേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ 14 റണ്‍സ് നേടിയപ്പോഴാണ് 6,000 റണ്‍സ് എന്ന നാഴികക്കല്ല് രോഹിത് മറികടന്നത്. മത്സരത്തില്‍ 28 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.

നേരത്തെ, ഡെക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്ന രോഹിതിന് മുംബൈയില്‍ എത്തിയതിന് ശേഷമാണ് വലിയ നേട്ടങ്ങളുണ്ടായത്. രോഹിതിന്റെ നായകത്വത്തില്‍ അഞ്ച് തവണയാണ് മുംബൈ ഐ പി എല്‍ കിരീടമുയര്‍ത്തിയത്. ഇത് ഐ പി എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കിരീടനേട്ടമാണ്. 2013, 15, 17, 19, 20 എന്നീ വര്‍ഷങ്ങളിലാണ് രോഹിത് മുംബൈയിയെ കിരീടത്തിലെത്തിച്ചത്.

Siraj Live sub editor 9744663849

---- facebook comment plugin here -----

Latest