Connect with us

Ongoing News

ഏകദിന ക്യാപ്റ്റനും ഇനി രോഹിത് ശര്‍മ; ടെസ്റ്റ് വൈസ് ക്യാപ്റ്റനും

കോലിക്ക് ഇനി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണുണ്ടാകുക.

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റനായും രോഹിത് ശര്‍മയെ നിയമിച്ചു. വിരാട് കോലിക്ക് പകരമായാണ് അദ്ദേഹം ഏകദിന ക്യാപ്റ്റനാകുന്നത്. അജിങ്ക്യ രഹാനെക്ക് പകരമായി ടെസ്റ്റ് വൈസ് ക്യാപ്റ്റനായും അദ്ദേഹത്തെ ബി സി സി ഐ നിയമിച്ചു. ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ കഴിഞ്ഞ മാസം തന്നെ നിയോഗിച്ചിരുന്നു.

കോലിക്ക് ഇനി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണുണ്ടാകുക. ഐ സി സി ലോകകപ്പിന് അവസാനം തന്നെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായാണ് ദേശീയ ക്രിക്കറ്റ് ടീമില്‍ സമൂല മാറ്റമുണ്ടായത്.