Connect with us

wynad disaster

ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്നത് 17 ടണ്‍ ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍, 85 ടണ്‍ അജൈവമാലിന്യങ്ങള്‍ നീക്കി

ആവശ്യത്തില്‍ അധികമായി ലഭിച്ച സാധനങ്ങള്‍ ് കൃത്യമായി ഉപയോഗിക്കാനുള്ള ക്രമീകരണം അധികൃതര്‍ ഒരുക്കുന്നുണ്ട്

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായ പ്രവാഹത്തിനിടെ ചിലര്‍ പഴകിയ വസ്ത്രങ്ങള്‍ അയച്ചത് ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ബാധ്യതയായി. ടെക്‌സ്‌റ്റൈല്‍കളിലെയും മറ്റും ഉപയോഗശൂന്യമായ കെട്ടുകണക്കിന് വസ്ത്രങ്ങളും ഉപയോഗിച്ച അടിവസ്ത്രം വരെയും ചിലര്‍ കളക്ഷന്‍ സെന്ററില്‍ കൊണ്ടു തള്ളിയെന്നാണ് വിവരം. ഉപയോഗ ശൂന്യമായ 17 ടണ്‍ വസ്ത്രങ്ങളാണ് ഇത്തരത്തില്‍ ക്യാംപുകളിലും കളക്ഷന്‍ സെന്ററിലുമായി ലഭിച്ചത്. പാഴ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 85 ടണ്‍ അജൈവ മാലിന്യമാണ് ഇവിടെ നിന്ന് നീക്കേണ്ടി വന്നത്.

ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലര്‍ മാറ്റിയതാണ് പ്രതിസന്ധി തീര്‍ത്തത്. ഉരുള്‍പ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി എത്തിയത്. ഇതിനിടയിലായിരുന്നു ചിലര്‍ പഴയ സാധനങ്ങള്‍ അയച്ചത്.

ആവശ്യത്തില്‍ അധികമായി ലഭിച്ച സാധനങ്ങള്‍ ് കൃത്യമായി ഉപയോഗിക്കാനുള്ള ക്രമീകരണം അധികൃതര്‍ ഒരുക്കുന്നുണ്ട്. കൂടുതല്‍ വന്ന നാപ്കിനുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വഴി സ്‌കൂളിലേക്ക് എത്തിക്കും. ഭക്ഷണ കിറ്റുകള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന അദിവാസി വിഭാഗര്‍ക്ക് ആദിവാസി വകുപ്പ് വഴി നല്‍കും. ലോഡ് കണക്കിന് വന്ന കുപ്പിവെള്ളം ലേലത്തിന് വച്ച് ഇതിലൂടെ കിട്ടുന്ന പണമെല്ലാം ഉരുള്‍പ്പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം.

 

Latest