Connect with us

wynad disaster

ഉരുള്‍പൊട്ടല്‍; ഇന്നും ശരീര ഭാഗങ്ങള്‍ കണ്ടുകിട്ടി

പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്താണ് രണ്ട് കാലുകള്‍ കണ്ടെത്തിയത്.

Published

|

Last Updated

കല്‍പ്പറ്റ | ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ഇന്ന് നടത്തിയ ജനകീയ തെരച്ചിലിലും ശരീരഭാഗങ്ങള്‍ കിട്ടി. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്താണ് രണ്ട് കാലുകള്‍ കണ്ടെത്തിയത്. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. ഈ പ്രദേശത്തു തന്നെ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ ഇവിടെ ഒഴുകിയെത്താനുള്ള സാധ്യത കൂടുതലാണ്. ഇന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായതിനാല്‍ ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ച് ഇന്നു നടക്കുന്ന ജനകീയ തെരച്ചിലില്‍ ക്യാമ്പുകളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍ പെട്ട 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയും തെരച്ചില്‍ നടത്തും.

 

.

 

Latest