Connect with us

First Gear

റോൾസ് റോയിസിന്റെ ഇലക്ട്രിക് കാർ 2023ൽ

2030-ഓടെ റോള്‍സ് റോയിസ് വാഹന നിര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കി

Published

|

Last Updated

വാഷിംഗ്ടൺ | ആഡംബര വാഹനങ്ങളിലെ അതികായനായ റോള്‍സ് റോയിസിന്റെ ഇലക്ട്രിക് കാർ 2023ൽ പുറത്തിറങ്ങും. സ്‌പെക്ടര്‍ എന്ന പേര് നൽകിയ കാറിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് കന്പനി അറിയിച്ചു. 2030-ഓടെ റോള്‍സ് റോയിസ് വാഹന നിര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കി. രണ്ട് ദിവസം മുമ്പാണ് ഇ വി സംബന്ധിച്ച സൂചന റോള്‍സ് റോയിസ് വെളിപ്പെടുത്തിയത്.

കൂപ്പെ മാതൃകയില്‍ റോള്‍സ് റോയിസ് റെയ്ത്തിന് സമാനമായ ഡിസൈനിലായിരിക്കും സ്‌പെക്ടര്‍ ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റോള്‍സ് റോയിസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മെറ്റീരിയലുകളും എയറോഡൈനാമിക് വീലുകളുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുക.

Latest