Connect with us

Ongoing News

അശ്ലീല ആംഗ്യം കാട്ടിയതിന് റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍

30000 സൗദ് റിയാല്‍ പിഴ

Published

|

Last Updated

റിയാദ് | മത്സരത്തിനിടെ അശ്ലീല ആംഗ്യം കാട്ടിയതിന് സൂപ്പര്‍താരം റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷനും പിഴയും. ഒരു മത്സരത്തില്‍ നിന്നാണ് റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയിരിക്കുന്നത്. 30000 സൗദി റായാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. സൗദി പ്രോ ലീഗ് മത്സരത്തിനിടെയാണ് കാണികളെ നോക്കി റൊണാള്‍ഡോ അശ്ലീല ആംഗ്യം കാട്ടിയത്.

അല്‍ ഷബാബുമായുള്ള മത്സരത്തില്‍ വിജയിച്ച ശേഷമാണ് ഗാലറിയിലേക്ക് നോക്കി റൊണാള്‍ഡോ അശ്ലീല ആംഗ്യം കാട്ടിയത്. മത്സരം ആരംഭിച്ചത് മുതല്‍ അല്‍ ഷബാബ് ആരാധകര്‍ മെസ്സി വിളികളുമായി ക്രിസ്റ്റിയാനോയെ പ്രകോപിപ്പിച്ചിരുന്നു. ഷബാബിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസ്‌റിന്റെ ജയം.
അച്ചടക്ക നടപടിക്ക് ശേഷം അപ്പീല്‍ നല്‍കാന്‍ റൊണാള്‍ഡോയ്ക്ക് അവസരമില്ലെന്നും സൗദി അറേബ്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

Latest