Ongoing News
സെഞ്ചുറിയുമായി റോസ്സോ; ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം
ഡികോക്ക് അര്‍ധ സെഞ്ചുറിയും നേടി.

ഇന്‍ഡോര്‍ | ക്വിന്റന്‍ ഡി കോക്കും റിലീ റോസ്സോയൂം തകര്‍ത്തടിച്ചപ്പോള്‍ മൂന്നാം ടി20യില്‍ ഇന്ത്യക്കെതിരെ 228 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. ഡികോക്ക് അര്‍ധ സെഞ്ചുറിയും റോസ്സോ സെഞ്ചുറിയും നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 227 റണ്‍സ് നേടിയത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ടെംബ ബാവുമ വേഗം പുറത്തായെങ്കിലും ഡികോക്കും റോസ്സോയും കൂറ്റനടികളിലൂടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ അതിവേഗം ചലിപ്പിക്കുകയായിരുന്നു. 48 ബോളില്‍ നിന്നാണ് റോസ്സോ 100 റണ്‍സ് നേടിയത്.
43 ബോളില്‍ നിന്ന് ഡി കോക്ക് 68 റണ്‍സ് നേടി. അവസാന ഓവറിൽ ഇറങ്ങിയ ഡേവിഡ് മില്ലർ അഞ്ച് ബോളിൽ നിന്ന് 19 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ മില്ലർ സെഞ്ചുറി നേടിയിരുന്നു. ഉമേഷ് യാദവ്, ദീപക് ചാഹർ എന്നിവർക്കാണ് വിക്കറ്റ്.