Connect with us

First Gear

റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക്ക് ബൈക്ക് വിപണിയിലേക്ക്

അടുത്ത വര്‍ഷം റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്ക് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃസ്ഥാപനമായ ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ ലാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക്ക് ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാര്‍ക്ക് ഫ്യൂച്ചറുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുന്നത്.

പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എപ്പോള്‍ പുറത്തിറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അടുത്ത വര്‍ഷം റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററികളും മോട്ടോറുകളും സ്വന്തമായി തന്നെ നിര്‍മിക്കുന്നതിനാണ് റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുന്നത്. പുറത്തിറങ്ങാന്‍ പോകുന്ന ഇലക്ട്രിക്ക് ബൈക്കിലെ ബിഎംഎസ് അഥവാ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം പോലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ നിര്‍മ്മിക്കാനാണ് സാധ്യത.

കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒരു നിയോ-റെട്രോ ഡിസൈനില്‍ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമായി ബാറ്ററിയും മോട്ടോറുകളും നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 6 മുതല്‍ 8 മാസത്തിനുള്ളില്‍ ബാറ്ററിയും മോട്ടോറും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

---- facebook comment plugin here -----

Latest