First Gear
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അവതരണം നവംബറില്‍
ഹിമാലയന്‍ 450ക്ക് ഏകദേശം 2.50 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| അഡ്വഞ്ചര്‍ ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450നെ കാത്തിരിക്കുകയാണ് ഇന്ത്യയിലെ ബൈക്ക് ആരാധകര്‍. ഇപ്പോള്‍ ഹിമാലയന്‍ 450യുടെ അവതരണ തിയ്യതി സംബന്ധിച്ച സൂചനകള്‍ വന്നിരിക്കുകയാണ്. 2023 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ ഹിമാലയന്‍ 450ക്കായുള്ള ബ്ലോക്ക്-യുവര്‍-ഡേറ്റ് ഇന്‍വൈറ്റ് മീഡിയകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 450 സിസി ഹിമാലയന്‍ റൈഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ അവതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വില്‍പ്പനയിലുള്ള 411 സിസി ഹിമാലയന്‍ മോഡലില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഹിമാലയന്‍ വരുന്നത്.
450 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളിന് നിലവിലെ തലമുറ ഹിമാലയന്‍ 411യെ അപേക്ഷിച്ച് വില കൂടുതലായിരിക്കും. ഹിമാലയന്‍ 411 ബൈക്കിന്റെ എക്‌സ് ഷോറൂം വില 2.16 ലക്ഷം രൂപയാണ്. ഹിമാലയന്‍ 450ക്ക് ഏകദേശം 2.50 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.