Connect with us

Ongoing News

റോയല്‍ റയല്‍; ലിവര്‍പൂളിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം

ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് റയലിന് വേണ്ടി ഗോള്‍ നേടിയത്.

Published

|

Last Updated

സെയിന്റ് ഡെനിസ് | ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്. പാരീസിലെ സ്റ്റദെ ദെ ഫ്രാന്‍സില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ലിവര്‍പൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് റയലിന് വേണ്ടി ഗോള്‍ നേടിയത്. സ്പാനിഷ് ക്ലബിന്റെ 14ാം കിരീട നേട്ടമാണിത്. 2018ല്‍ ലിവര്‍പൂളിനെ തന്നെ പരാജയപ്പെടുത്തിയാണ് റയല്‍ അവസാനമായി കിരീടം ചൂടിയത്.

59ാം മിനുട്ടില്‍ വലത് വിംഗില്‍ നിന്ന് ഫെഡറിക് വല്‍വര്‍ദെ നല്‍കിയ പാസില്‍ നിന്നാണ് വിനീഷ്യസ് റയലിനെ വിജയകിരീടം ചൂടിച്ച ഗോള്‍ നേടിയത്. മത്സര ഫലത്തിന് വിരുദ്ധമായി ലിവര്‍പൂളാണ് കൂടുതല്‍ മേധാവിത്വം പുലര്‍ത്തിയത്. ഗോള്‍ കീപ്പര്‍ തിബോ കോര്‍ട്ടോയുടെ ഉജ്ജ്വല പ്രകടനമാണ് റയലിനെ അപകട ഘട്ടങ്ങളില്‍ രക്ഷപ്പെടുത്തിയത്. സമനില ഗോളിന് വേണ്ടി ലിവര്‍പൂള്‍ അവസാനം വരെ പൊരുതിയെങ്കിലും വിഫലമായി. ഇംഗ്ലീഷ് ക്ലബ് തൊടുത്തുവിട്ട 24 ഷോട്ടുകളില്‍ 14 എണ്ണവും ഗോള്‍മുഖത്തിന് നേര്‍ക്കായിരുന്നു. എന്നാല്‍, റയലിന് പായിക്കാനായത് നാല് ഷോട്ടുകള്‍ മാത്രമാണ്.

 

Latest