Kerala
വൈലത്തൂരില്‍ 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പണമാണ് പിടിച്ചത്

മലപ്പുറം | മലപ്പുറം വൈലത്തൂരില്‍ 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിച്ചെന സ്വദേശി കൈതക്കാട്ടില്‍ മുഹമ്മദ് റാഫിയെ കല്‍പ്പകഞ്ചേരി പോലീസാണ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈലത്തൂരില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. 500 രൂപയുടെ നോട്ടുകെട്ടുകള്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ഭാഗത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച രീതിയിലായിരുന്നു ഉണ്ടായിരുന്നത്.
---- facebook comment plugin here -----