Connect with us

National

ജാര്‍ഖണ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ റെയ്ഡില്‍ മൂന്ന് കോടി രൂപ പിടിച്ചെടുത്തു

ഐ എ എസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെതിരായ കേസിലാണ് റെയഡ് നടന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജാര്‍ഖണ്ഡിൽ ഐ എ എസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ പിടിച്ചെടുത്തു. മുഹമ്മദ് ഇ അന്‍സാരി എന്ന വ്യക്തിയുടെ വീട്ടുവളപ്പില്‍ നിന്നാണ് 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകെട്ടുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഒരു കൂട്ടം സ്വകാര്യ കമ്പനികളെ നിയന്ത്രിക്കുന്ന വ്യക്തിയാണ് അൻസാരി.

പിടിച്ചെടുത്ത പണം പൂജ സിംഗാളുമായി ബന്ധപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2000 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ എംജിഎന്‍ആര്‍ഇജിഎ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് മെയ് 11 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.