Organisation
ആര്‍ എസ് സി അജ്മാന്‍ സോണ്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു
ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് ഹാറൂനി ഉദ്ഘാടനം നിര്‍വഹിച്ചു.
![](https://assets.sirajlive.com/2025/02/of-897x538.jpg)
അജ്മാന്‍ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) അജ്മാന്‍ സോണ്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു. എ ടി സി ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ സെക്ടര്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് ഹാറൂനി ഉദ്ഘാടനം നിര്‍വഹിച്ചു.
ജാബിര്‍ സഖാഫി, ലബീബ് നരിക്കുനി, ഷബീര്‍ കൊട്ടാരത്തില്‍, ശാഹുല്‍ ഹമീദ് ഹിമമി, ബദ്റുദ്ധീന്‍ സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. റിട്ടേണിങ് ഓഫീസര്‍ ജാബിര്‍ പടിഞ്ഞാറങ്ങാടി പുതിയ സോണ്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ഉനൈസ് സഖാഫി (ചെയര്‍), മുര്‍ഷിദ് മാസ്റ്റര്‍ എളമരം (ജന. സെക്ര.), ജസീര്‍ കണ്ണാടിപറമ്പ് (എക്‌സി. സെക്ര.), ഉനൈസ് മഹ്മൂദ്, യാക്കൂബ് കൂരിയാട്, അബ്ദുല്‍ സലാം ചാലിയം, സാബിത് പൂനൂര്‍, മുഹമ്മദ് സാലിം, മുഹമ്മദ് സിനാന്‍ ടി കെ സി, മുഹമ്മദ് സുഹൈല്‍ നഈമി, ശറഫുദ്ധീന്‍, മുഹമ്മദ് ഉവൈസ്, ഖാലിദ് (സെക്ര.).
അബ്ദുല്‍ ജബ്ബാര്‍ ജനറല്‍ റിപോര്‍ട്ടും ഷാഫി അവേലം ഫിനാന്‍സ് റിപോര്‍ട്ടും സുഹൈല്‍ നഈമി ആശയ രേഖയും അവതരിപ്പിച്ചു. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും മുര്‍ഷിദ് മാസ്റ്റര്‍ എളമരം നന്ദിയും പറഞ്ഞു.