Connect with us

Bahrain

ആര്‍ എസ് സി ബഹ്റൈന്‍ പ്രവാസി സാഹിത്യോത്സവ്-23: സ്വാഗതസംഘം രൂപവത്കരിച്ചു

പത്ത് വിഭാഗങ്ങളിലായി ആര്‍ക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷണല്‍ തലത്തില്‍ നടക്കുന്നത്.

Published

|

Last Updated

മനാമ | പതിമൂന്നാമത് എഡിഷന്‍ ബഹ്റൈന്‍ നാഷണല്‍ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി 133 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഒക്ടോബര്‍ 20, 27 തിയ്യതികളിലായി മനാമ പാകിസ്ഥാന്‍ ക്ലബില്‍ വെച്ച് നടക്കുന്ന സാഹിത്യോത്സവില്‍ അഞ്ഞൂറോളം കലാ പ്രതിഭകളും കലാസ്വാദകരും ബഹ്റൈനിലെ സാംസ്‌കാരിക കലാസാഹിത്യ മണ്ഡലത്തിലെ പ്രമുഖരും സംബന്ധിക്കും

രിസാല സ്റ്റഡി സര്‍ക്കിളിന്റെ യൂനിറ്റ്, സെക്ടര്‍, സോണ്‍ ഘടകങ്ങളില്‍ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളില്‍ വിജയിക്കുന്നവരാണ് നാഷണല്‍ മത്സരത്തില്‍ മാറ്റുരക്കുക. കൂടാതെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും നാഷണല്‍ സാഹിത്യോത്സവ് മത്സര വേദിയിലെത്തും.

പത്ത് വിഭാഗങ്ങളിലായി ആര്‍ക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷണല്‍ തലത്തില്‍ നടക്കുന്നത്. വിവിധ ഭാഷയിലുള്ള പ്രസംഗങ്ങള്‍, ഗാനങ്ങള്‍, സൂഫി ഗീതം, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ കാലിഗ്രഫി, പ്രബന്ധം, കവിത, കഥ, സോഷ്യല്‍ ട്വീറ്റ് രചനാ മത്സരങ്ങളും സാഹിത്യോത്സവിന്റെ മത്സര ഇനങ്ങളിലുണ്ട്.

നാഷണല്‍ സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ ചെയര്‍മാനും ഫൈസല്‍ ചെറുവണ്ണൂര്‍ ജനറല്‍ കണ്‍വീനറും അഡ്വ: ഷബീര്‍ അലി ഫിനാന്‍സ് കണ്‍വീനറുമായ 133 അംഗ സ്വാഗതസംഘം നിലവില്‍ വന്നു.

ബുസൈതീനിലെ ശൈഖ് അഷീര്‍ ഓഡിറ്റോറിയത്തില്‍ മുനീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനില്‍ റഷീദ് തെന്നല സ്വാഗതവും സഫ്വവാന്‍ സഖാഫി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷണല്‍ ഉപാധ്യക്ഷന്‍ അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദു സമദ് കാക്കടവ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.

21 അംഗ ഉപദേശക സമിതി അംഗങ്ങള്‍ക്ക് പുറമെ സ്വാഗതസംഘത്തിലെ വിവിധ വിഭാഗങ്ങളെ ഇവര്‍ നയിക്കും:

ഫിനാന്‍സ് സമിതി
ചെയര്‍മാന്‍: അബ്ദുറഹീം സഖാഫി വരവൂര്‍
കണ്‍വീനര്‍: ഷംസുദ്ദീന്‍ സഖാഫി കൊല്ലം

പ്രോഗ്രാം സമിതി
ചെയര്‍മാന്‍: അബ്ദുല്ല രണ്ടത്താണി
കണ്‍വീനര്‍: റഷീദ് തെന്നല

പബ്ലിസിറ്റി സമിതി
ചെയര്‍മാന്‍: അബ്ദുസമദ് കാക്കടവ്
കണ്‍വീനര്‍: ഷാഫി വെളിയങ്കോട്

സ്റ്റേജ് & ഓഡിയോ സമിതി
ചെയര്‍മാന്‍: കാസിം വയനാട്
കണ്‍വീനര്‍: അഷ്ഫാഖ് മാനിയൂര്‍

ഫുഡ് & അക്കമഡേഷന്‍ സമിതി
ചെയര്‍മാന്‍: മൂസ കരിമ്പില്‍
കണ്‍വീനര്‍: ശുകൂര്‍ കോട്ടക്കല്‍

ഗസ്റ്റ് & റിസപ്ഷന്‍ സമിതി
ചെയര്‍മാന്‍: ശിഹാബുദ്ദീന്‍ സിദ്ദീഖി
കണ്‍വീനര്‍: അബ്ദുല്‍ കരീം ഏലംകുളം

ഗിഫ്റ്റ് & മൊമെന്റോ സമിതി
ചെയര്‍മാന്‍: ബഷീര്‍ ഹാജി
കണ്‍വീനര്‍: ഷഹീന്‍ അഴിയൂര്‍

ആഡ് & മാര്‍ക്കറ്റിംഗ് സമിതി
ചെയര്‍മാന്‍: ഷംസുദ്ദീന്‍ സുഹ്‌രി
കണ്‍വീനര്‍: അസ്മര്‍ സിത്ര

ഐ ടി സമിതി
ചെയര്‍മാന്‍: റഈസ് ഉമ്മര്‍
കണ്‍വീനര്‍: നജ്മുദ്ധീന്‍

വളണ്ടിയര്‍ ക്യാപ്റ്റന്‍
നാസില്‍ ഇബ്രാഹീം

യുവതയുടെ നിര്‍മാണാത്മക പ്രയോഗം എന്ന പ്രമേയത്തില്‍ ഗ്ലോബല്‍ തലത്തില്‍ നടക്കുന്ന പ്രവാസി സാഹിത്യോത്സവിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ബഹ്‌റൈനില്‍ സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +97332135951 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Latest