Connect with us

Organisation

ആര്‍ എസ് സി ഗ്ലോബല്‍ ബുക്ടെസ്റ്റ് 2023; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

Published

|

Last Updated

ദുബൈ | രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ടെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദര്‍ശനങ്ങള്‍ അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവയിലാണ് ബുക്ടെസ്റ്റ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തകത്തോടൊപ്പം പ്ര സിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 15 വരെ http: //www. booktest.rsconline.org/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി രചിച്ച് ഐ പി ബി പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി (സ്വ)’ (മലയാളം), ‘ദി ഗൈഡ് ഈസ് ബോണ്‍’ (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബുക്ടെസ്റ്റ് നടക്കുന്നത്. ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്ടെസ്റ്റ് സന്ദേശം എത്തിക്കും.

അനുരാഗവും ആര്‍ദ്രതയും വരണ്ടു തുടങ്ങിയ പുതുകാലത്ത് പ്രപഞ്ചത്തോളം വിശാലമായ സ്നേഹത്തിന്റെയും ദയാവായ്പിന്റെയും ഉജ്ജ്വലമായ സന്ദേശങ്ങള്‍ അടയാളപ്പെടുത്തിയ പൊതുവായനകള്‍ സമൂഹത്തില്‍ കൊണ്ടുവരുന്നതിനും സഹജീവി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അതുല്യ മാതൃകയായ പ്രവാചക ജീവിതം പഠനവിധേയമാക്കുന്നതിനും ബുക്ടെസ്റ്റിലൂടെ കഴിയുന്നുവെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍: www.booktest.rsconline.org ബന്ധപ്പെടേണ്ട നമ്പര്‍: +971 553902337, +971 561387558.

 

Latest