Connect with us

Organisation

ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് അബൂദബിയില്‍ തുടക്കം

പഠനം ജീവിതത്തിന്റെ ഭാഗമാക്കി വിദ്യ പകര്‍ന്നു നല്‍കുന്ന സംസ്‌കാരം വ്യാപകമാകേണ്ടതുണ്ടെന്ന് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി.

Published

|

Last Updated

അബൂദബി | രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് അബൂദബിയില്‍ തുടക്കമായി. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പഠനം ജീവിതത്തിന്റെ ഭാഗമാക്കി വിദ്യ പകര്‍ന്നു നല്‍കുന്ന സംസ്‌കാരം വ്യാപകമാകേണ്ടതുണ്ടെന്നും സാമൂഹിക സംരംഭങ്ങളായി യുവാക്കള്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി അധ്യക്ഷത വഹിച്ചു.

മുസ്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅഫര്‍, അബ്ദുല്ല വടകര, അശ്‌റഫ് മന്ന സംബന്ധിച്ചു. 12 നാഷണലുകളില്‍ നിന്നായി 150 പ്രതിനിധികളാണ് സമ്മിറ്റില്‍ സംബന്ധിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളും നാര്‍കോട്ടിക്ക് ഉപയോഗങ്ങളും വ്യാപകമാണെന്നും സാമൂഹീകരണ ഉദ്യമങ്ങളിലൂടെ ഇത്തര സാഹചര്യങ്ങള്‍ മറികടക്കാന്‍ പ്രവാസി കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്നും സമ്മിറ്റ് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ സെഷനുകളില്‍ പഠനങ്ങളും ചര്‍ച്ചകളും നടന്നു. സമ്മിറ്റ് നാളെ (ശനി) സമാപിക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം പി ബി സലീം ഐ എ എസ് ഉദ്ഘാടനം ചെയ്യും.

 

Latest