Uae
ആര്‍ എസ് സി പ്രവാസി സാഹിത്യോത്സവ്: ബർദുബൈ സെക്ടര്‍ ചാമ്പ്യൻമാര്‍
സത് വ സെക്ടറില്‍ നിന്നും സീനിയർ വിഭാഗത്തില്‍ മത്സരിച്ച മഹ്ഫൂസ് കമാൽ കലാപ്രതിഭയായും ജബൽ അലി, അൽഖൂസ് സെക്ടറുകളിൽ നിന്നും സീനിയർ വിഭാഗത്തില്‍ മത്സരിച്ച മുർഷിദ അബ്ദുൽ കരീം, മുഹമ്മദ് യാസിർ എന്നിവരെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
ദുബൈ | രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്കാരിക വേദി പതിമൂന്നാമത് എഡിഷൻ ദുബൈ സൗത്ത് സോണ്‍ പ്രവാസി സാഹിത്യോത്സവില്‍ 273 പോയിന്റ് നേടി ബർദുബൈ സെക്ടര്‍ ചാമ്പ്യൻമാരായി. അവീർ, സത് വ സെക്ടറുകള്‍ യഥാക്രമം 258, 228 പോയിന്റുകൾ നേടി. രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സത് വ സെക്ടറില്‍ നിന്നും സീനിയർ വിഭാഗത്തില്‍ മത്സരിച്ച മഹ്ഫൂസ് കമാൽ കലാപ്രതിഭയായും ജബൽ അലി, അൽഖൂസ് സെക്ടറുകളിൽ നിന്നും സീനിയർ വിഭാഗത്തില്‍ മത്സരിച്ച മുർഷിദ അബ്ദുൽ കരീം, മുഹമ്മദ് യാസിർ എന്നിവരെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
ആര്‍ എസ് സി. കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ തലത്തില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാഷ്ട്രങ്ങളില്‍ പ്രവാസി സാഹിത്യോത്സവ് നടന്നുവരികയാണ്. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി നൂറിലധികം സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നടന്നത്.
പ്രീ.കെ.ജി മുതല്‍ പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ളവരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. സോണ്‍തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ ഈ മാസം 29 ന് ഞായറാഴ്ച ഉമ്മുൽ ഖുവൈൻ വൈസ് ഇന്ത്യാ സ്കൂളിൽ നടക്കുന്ന യു. എ. ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവില്‍ മാറ്റുരക്കും.
അൽഖൂസ് ഡ്യൂവെയ്ൽ സ്കൂളിൽ നടന്ന സൗത്ത് സോൺ സാഹിത്യോത്സവിന്റെ ഉദ്ഘാടന സെഷൻ ചെയർമാൻ ബദ്റുൽ മുനീർ ബാഖവിയുടെ അദ്ധ്യക്ഷതയിൽ അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സമാപന സംഗമം സ്വാഗത സംഘം ചെയർമാൻ മുഹിയുദ്ധീൻ കുട്ടി സഖാഫി പുകയൂരിന്റെ അദ്ധ്യക്ഷതയില്‍ ആസിഫ് മുസ്ല്യാർ പുതിയങ്ങാടി ഉദ്ഘാടനം ചെയ്തു. സൈദ് സഖാഫി വെണ്ണക്കോട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണവും, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണവും നടത്തി.
ആർ എസ് സി ഗ്ലോബൽ സെക്രട്ടറി നൗഫൽ കുളത്തൂർ ദുബൈ ഐ സി എഫ് സെക്രട്ടറി അഷ്റഫ് പാലക്കോട് ന്യൂ ദുബൈ ഐ സി എഫ് സെക്രട്ടറി സുബൈർ ശാമിൽ ഇർഫാനി, മുനീർ ഊരകം, ആർ എസ് സി സൗത്ത് സോൺ സെക്രട്ടറി ഷൗക്കത്ത് ഖാലിദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സയ്യിദ് ത്വാഹ ബാഫഖി, സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ഇല്ല്യാസ് അഹ്സനി, എ പി അൻവർ സഖാഫി, അബ്ദുസ്സലാം മദനി, ഉബൈദ് സഖാഫി, യഹ് യ സഖാഫി ശമീർ പി ടി സിറാജ് ആജിൽ, ഹുസ്നുൽ മുബാറക്, റഫീഖ് സഖാഫി എന്നിവര്‍ വിതരണം ചെയ്തു. അബ്ദുൽ സലീം ഇ കെ സ്വാഗതവും അബ്ദുൾ ഖാദർ ചൊക്ലി നന്ദിയും പറഞ്ഞു.