Connect with us

knowtech award

ആർ എസ് സി സഊദി വെസ്റ്റ് 'നോട്ടെക്ക് അവാർഡ് 2022' ഡോ. ഇർശാദ് കമ്മക്കകത്തിന്

കോഴിക്കോട് അരക്കിണർ സ്വദേശിയായ ഡോ. ഇർശാദ് പോളിമർ മെറ്റീരിയൽ സിന്തസിസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Published

|

Last Updated

യാമ്പു | രിസാല സ്റ്റഡി സർക്കിൾ നോട്ടെക് രണ്ടാം എഡിഷന്റെ ഭാഗമായി പ്രഖ്യാപിച്ച നോട്ടെക് അവാർഡിന് കിംഗ് അബ്ദുല്ല യൂനിവേഴ്സിറ്റി ഗവേഷണവിഭാഗം ശാസ്ത്രജ്ഞൻ ഡോ. ഇർശാദ് കമ്മക്കകം അർഹനായി. കോഴിക്കോട് അരക്കിണർ സ്വദേശിയായ ഡോ. ഇർശാദ് പോളിമർ മെറ്റീരിയൽ സിന്തസിസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മെച്ചപ്പെടുത്തിയ വാതക വേർതിരിവിനുള്ള നൂതനമായ മെംബ്രൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് ഗവേഷണം. പോളിമർ മെറ്റീരിയൽ ഡിസൈൻ, അഡ്വാൻസ്ഡ് ഹൈബ്രിഡ് മേഖലയിലെ നേട്ടങ്ങൾ, CO2 ക്യാപ്‌ചർ, വാട്ടർ ഫിൽട്ടറേഷൻ, 3D പ്രിന്റിംഗ് ടെക്‌നോളജി, എനർജി കൺവേർഷൻ എന്നിവയിലെ ആപ്ലിക്കേഷനുകൾക്കുള്ള പോളിമർ മെംബ്രനുകൾ, പോളിമർ മെറ്റീരിയൽസ് ഫോർ സെപ്പറേഷൻ പ്രോസസ്സിൽ ഏഴ് പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്.

image.png
കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി  പ്രൊഫസർ ശ്രീരാമ കുമാർ ജൂറി ചെയർമാൻ ആയിട്ടുള്ള പ്രത്യേക കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ശാസ്ത്ര സാങ്കേതികവിദ്യകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ പ്രവാസികൾക്കാണ് രിസാല സ്റ്റഡി സർക്കിൾ നോട്ടെക്ക് അവാർഡ് നൽകുന്നത്. ഇന്നോവേഷൻ രംഗത്തെ നവീന സാധ്യതകളെ പരിചയപ്പെടുത്തുന്ന വേദിയാണ് നൊട്ടെക്ക്. സഊദി വെസ്റ്റ് പരിധിയിലെ വിവിധ സെൻട്രലുകളിൽ  നിന്ന് വിദ്യാർഥികളും യുവാക്കളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ജോബ് ഫെയർ, കരീയർ  ഗൈഡൻസ്, ശാസ്ത്ര മേള, എക്സിബിഷൻ, പ്രൊജക്റ്റ് ലോഞ്ചിംഗ് തുടങ്ങി വിവിധ സെഷനുകളിൽ പ്രോഗ്രാം നടന്നു.

നോട്ടെക്  അവാർഡ് ജൂറി അംഗവും  ഇസ്ലമിക് ഡെവലപ്മെൻറ് ബേങ്ക് ഇന്നൊവേഷൻ സ്പെഷ്യലിസ്റ്റ്  എൻജിനീയറുമായ  നൗഫൽ അബ്ദുൽ കരീമാണ് വിജയിയെ പ്രഖ്യാപിച്ചത്. രിസാല സ്റ്റഡി സർക്കിൾ ഗൾഫ് എക്സിക്യൂട്ടീവ് അംഗം ത്വൽഹത്ത് കൊളത്തറ അവാർഡ് വിതരണം നടത്തി. യാമ്പു ഇൻഡസ്ട്രിയൽ കോളേജ്  പ്രൊഫസർ ശമീർ ചെറുവാടി,  ഐ സി എഫ് പ്രസിഡന്റ് കെ കെ മുഹമ്മദ് സഖാഫി, എമിനെൻസ് ഡയറക്ടർ ഫൈസൽ വാഴക്കാട്, രിസാല സ്റ്റഡി സർക്കിൾ സഊദി വെസ്റ്റ് ചെയർമാൻ ആശിഖ് സഖാഫി, ജനറൽ കൺവീനർ സാദിഖ് ചാലിയാർ പങ്കെടുത്തു.

Latest