Connect with us

uae national day

ദേശീയദിനം അഭിമാന നിമിഷമെന്ന് ആർ എസ് സി

ദീർഘവീക്ഷണത്തോടെ നയിക്കുന്ന ഭരണാധികാരികൾക്ക് പ്രാർഥനകൾ നടത്തുകയും ദേശീയദിനത്തിൽ സന്തോഷിക്കുകയും സേവന, സന്നദ്ധ പ്രവർത്തനങ്ങളിൽ അണിനിരക്കണമെന്നും ആർ എസ് സി ചൂണ്ടിക്കാട്ടി.

Published

|

Last Updated

അബുദബി | ഗൾഫ് മേഖലയുടെ വികസനത്തിന് നിദാനമാകുന്നതായിരുന്നു യു എ ഇ യുടെ രൂപവത്കരണമെന്നും അഭൂതപൂർവമായ വളർച്ചയാണ് ഓരോ ദേശീയദിനവും ഓർമപ്പെടുത്തുന്നതെന്നും ആർ എസ് സി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തർക്കും സ്നേഹത്തിന്റെയും കരുതലിന്റെയും സുരക്ഷയുടെയും അനുഭവങ്ങളാണ് അയവിറക്കാനുണ്ടാകുക.

പിറന്ന നാട് വിട്ട് പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ നേരിട്ട ഒറ്റപ്പെടലിന്റെ വേദനകളെ മറന്ന് ജീവിക്കാൻ ഓരോരുത്തരെയും പ്രാപ്തമാക്കിയത് രാജ്യത്തിന്റെ ചേർത്തുപിടിക്കുന്ന സമീപനമാണ്. ദീർഘവീക്ഷണത്തോടെ നയിക്കുന്ന ഭരണാധികാരികൾക്ക് പ്രാർഥനകൾ നടത്തുകയും ദേശീയദിനത്തിൽ സന്തോഷിക്കുകയും സേവന, സന്നദ്ധ പ്രവർത്തനങ്ങളിൽ അണിനിരക്കണമെന്നും ആർ എസ് സി ചൂണ്ടിക്കാട്ടി.

Latest