Organisation
ആർ എസ് സി തർതീൽ ഗ്രാൻഡ് ഫിനാലെ ഖമീസ് മുശൈത്തിൽ
യൂനിറ്റ്, സെക്ടർ സോൺ തലങ്ങളിൽ വിജയിച്ച 200ലധികം പ്രതിഭകളാണ് പങ്കെടുക്കുന്നത്
അസീർ | രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന തർതിൽ സൗദി വെസ്റ്റ് നാഷനൽ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച ഖമീസ് മുശൈതിൽ നടക്കും. ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മക്ക, മദീന, യാമ്പു, തായിഫ്, ജിസാൻ, അസീർ, അൽബഹ, തബുക്ക് എന്നീ 10 സോൺകളിൽ നിന്നും 200ലധികം മത്സരാർത്ഥികൾ പങ്കെടുക്കും.
യൂനിറ്റ്, സെക്ടർ സോൺ തലങ്ങളിൽ മത്സരിച്ച് വിജയിച്ച പ്രതിഭകളാണ് നാഷണൽ തർതീലിൽ പങ്കെടുക്കുന്നത്.
പ്രവാസി വിദ്യാർഥി- യുവ സമൂഹത്തിന് ഖുർആൻ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവർക്കുള്ള അംഗീകാരവും മാനവ സമൂഹത്തിൽ ഒരുമയുടെ അധ്യാപനങ്ങൾ പകർന്നു നൽകുവാനുമാണ് തർതിൽ സംഘടിപ്പിക്കുന്നത്. ‘തർതീലി’ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്.
കിഡ്സ്, ജൂനിയർ സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി ദിഹാബുൽ ഖുർആൻ, മുബാഹസ, അൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളാണ് നടക്കുന്നത്.
സാമൂഹ്യ ജീവിതത്തിന് ഖുർആൻ നൽകുന്ന പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ഖുർആൻ സെമിനാർ ഈ ആഴ്ചയോടെ എല്ലാ സോണുകളിലും പൂർത്തിയാകും. മൂല്യ ശോഷണം സംഭവിക്കുന്ന സാമൂഹിക ക്രമങ്ങൾ ഖുർആൻ സെമിനാറിൽ ചർച്ചയാകും.
ഖുർആൻ അവതരിച്ച ചരിത്ര പ്രദേശങ്ങളുടെ സംസ്കാരിക പ്രദർശനമായ ഖുർആൻ എക്സ്പോ അനുബന്ധമായി നടക്കും. ചരിത്ര ശേഷിപ്പിന്റെ അന്വേഷണവും ഓർമപ്പെടുത്തലും പുതുതലമുറക്ക് പകർന്നുനൽകലാണ് ഖുർആൻ എക്സ്പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.
---- facebook comment plugin here -----