Connect with us

Organisation

ആര്‍ എസ് സി ത്രൈവിങ് തേര്‍ട്ടി; ജിദ്ദ സിറ്റി പ്രമേയ വിചാരം നടന്നു

'വിഭവം കരുതണം വിപ്ലവമാകണം' എന്ന പ്രമേയത്തില്‍ നടത്തിയ സമ്മേളനത്തില്‍ ആരോഗ്യം, സമ്പത്ത്, സമയം എന്നീ വിഭവങ്ങളെ കുറിച്ച് ഗഹനമായ പഠനങ്ങള്‍ അവതരിപ്പിച്ചു.

Published

|

Last Updated

ജിദ്ദ | രിസാല സ്റ്റഡി സര്‍ക്കിള്‍ 30 ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി യൂണിറ്റുകളില്‍ നടന്നു വരുന്ന യൂത്ത് കോണ്‍ഫെറന്‍സിയ യൂണിറ്റ് സമ്മേളനം മഹ്ജര്‍-ഗുലയില്‍ പ്രൗഢമായി സംഘടിപ്പിച്ചു. ‘വിഭവം കരുതണം വിപ്ലവമാകണം’ എന്ന പ്രമേയത്തില്‍ നടത്തിയ സമ്മേളനത്തില്‍ ആരോഗ്യം, സമ്പത്ത്, സമയം എന്നീ വിഭവങ്ങളെ കുറിച്ച് ഗഹനമായ പഠനങ്ങള്‍ അവതരിപ്പിച്ചു. പ്രവാസി മലയാളികളില്‍ സംഘടിപ്പിച്ച ത്രൈവ് ത്രൂ സര്‍വേ ആണ് പ്രസ്തുത പഠനങ്ങളുടെ ആധാരം.

ഐ സി എഫ് മഹ്ജര്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കൊണ്ടോട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ചുണ്ടമ്പറ്റ പ്രമേയ പ്രഭാഷണവും മുഹമ്മദ് ഫസീന്‍ സര്‍വേ അവതരണവും നടത്തി. സാദിക് ചാലിയാര്‍, ഉസ്മാന്‍ മറ്റത്തൂര്‍, റഷീദ് പനങാങ്ങര ആശംസകള്‍ നേര്‍ന്നു.

ഐ സി എഫ് ഗുലയില്‍ യൂണിറ്റ്, ആര്‍ എസ് സി സഊദി വെസ്റ്റ് നാഷണല്‍, ആര്‍ എസ് സി ജിദ്ദ സിറ്റി സോണ്‍ ഭാരവാഹികള്‍ പങ്കെടുത്ത പരിപാടിയില്‍ സല്‍മാനുല്‍ ഫാരിസി ആലപ്പുഴ സ്വാഗതവും ഹാദി പെരുവയല്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ ഖാദര്‍, സകരിയ അഹ്‌സനി, സിബില്‍ മര്‍ജാന്‍, അബ്ദുല്‍ ഖാദര്‍ ഇരിങ്ങല്ലൂര്‍ മുഹമ്മദ് ഷഫീഖ് ആട്ടീരി നേതൃത്വം നല്‍കി.

Latest