Connect with us

Kerala

ആര്‍എസ്എസ് എഡിജിപി കൂടിക്കാഴ്ച; അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി

നാല് എംഎൽഎമാർക്ക് താക്കീത്

Published

|

Last Updated

തിരുവനന്തപുരം | ആര്‍എസ്എസ് എഡിജിപി കൂടിക്കാഴ്ച വിവാദത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് സ്പീക്കർ അനുമതി നല്‍കി. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം ഇന്നലെ നിയമസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കി. നിയമസഭയില്‍ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് നടപടി.

മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന പ്രമേയം പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

Latest