Connect with us

KM SHAJI

മോഹന്‍ദാസിന് ആര്‍ എസ് എസ് അജണ്ട; പി വി അന്‍വറിന്റെ ആരോപണം ഏറ്റെടുത്ത് കെ എം ഷാജി

കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയപത്രം പ്രസിദ്ധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു

Published

|

Last Updated

മലപ്പുറം | സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. മോഹന്‍ദാസ് മലപ്പുറത്ത് ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഷാജി ആവര്‍ത്തിക്കുന്നത്. മലപ്പുറം അരീക്കോട് ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെഎം ഷാജി.

എസ് പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും ഷാജി പറഞ്ഞു. ഐ പി സിക്ക് പകരം ബി എന്‍ എസ് നിലവില്‍ വന്നപ്പോള്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണെന്നും ഷാജി പറഞ്ഞു.

ആര്‍ എസ് എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറി മോഹന്‍ദാസും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയത്. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയപത്രം പ്രസിദ്ധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിആര്‍ ഏജന്‍സി അഭിമുഖം വേണോ എന്ന് ചോദിച്ച് ഡല്‍ഹിയില്‍ നടക്കുകയായിരുന്നുവെന്നും ഷാജി പരിഹസിച്ചു.