Connect with us

National

ആര്‍ എസ് എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുരുക്കി അരക്കോടി തട്ടി; മനുഷ്യാവകാശ പ്രവര്‍ത്തക പിടിയില്‍

പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്

Published

|

Last Updated

ബെംഗളുരു | ആര്‍ എസ് എസ് നേതാവിനെ ഹണി ട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍ എസ് എസ് നേതാവും സ്വര്‍ണ വ്യാപാരിയുമായ നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ പ്രവര്‍ത്തക സല്‍മ ബാനുവിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയാണ് സല്‍മ ബാനു പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഫെബ്രുവരി 26ന് മാണ്ഡ്യയില്‍നിന്നു മൈസൂരുവിലേക്കു കാര്‍ യാത്രയില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്താണ് ഇവര്‍ ഷെട്ടിയെ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. മൈസുരുവിലെ ഹോട്ടലില്‍ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും പുറത്ത് വരാതിരിക്കണമെങ്കില്‍ നാലുകോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഷെട്ടി 50 ലക്ഷം രൂപ നല്‍കുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

താന്‍ ഹോട്ടലില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് പരിശോധിക്കാന്‍ പോയതാണെന്നും മുറിയില്‍ കയറിയ ഉടന്‍ തന്നെ പ്രതികള്‍ ഫോട്ടോയെടുക്കുകയും ഒരു സ്ത്രീക്കൊപ്പം വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നുമാണ് ഷെട്ടിയുടെ പരാതിയിലുള്ളത്.