Connect with us

rss communal march

ആര്‍ എസ് എസ് പ്രകടനം: ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം

പോലീസുകാരെല്ലാം ഡ്യൂട്ടിക്കെത്തണം; പ്രകടനങ്ങള്‍ മുഴുവനായും വീഡിയോയില്‍ ചിത്രീകരിക്കും

Published

|

Last Updated

തിരുവനന്തപുരം|  അനുമതിയില്ലാതെ താലൂക്ക് തലങ്ങളില്‍ ആര്‍ എസ് എസ് ഇന്ന് പ്രകടനം നടത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥനത്തെങ്ങും പോലീസ് സുരക്ഷ ശക്തമാക്കി. മുഴുവന്‍ പോലീസുകാരോടും ഡ്യൂട്ടക്കെത്തിാന്‍ ഡി ജി പി നിര്‍ദേശം നല്‍കി. പ്രകടനത്തിന്റെ മുഴുവന്‍ ദൃശ്യവും പ്രകടനത്തിന് പ്രവര്‍ത്തര്‍ എത്തുന്ന വാഹനവുമെല്ലാം പോലീസ് വീഡിയോയില്‍ ചിത്രീകരിക്കും. സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആലപ്പുഴ രഞ്ജിത് കൊലപാതകത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അനുമതി വാങ്ങാതെ ഹിന്ദുത്വ സംഘടനകളെ അണിനിരത്തി ആര്‍ എസ് എസ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

 

Latest