rss killed cpm workers
ആര്‍ എസ് എസ് ലക്ഷ്യം കലാപം: എ വിജയരാഘവന്‍
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം
തിരുവനന്തപുരം തലശ്ശേരി പുന്നോലിനെ സി പി എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമിട്ടാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനത്തില്‍ എ കെ ജി സെന്ററില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേദനാജനകവും പ്രതിഷേധാര്‍ഹവുമായ സംഭവമാണിത്. കണ്ണൂരില്‍ തികഞ്ഞ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സി പി എമ്മിന്റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
അക്രമത്തിലൂടെയാണ് ആര്‍ എസ് എസ് അടയാളപ്പെടുത്തുന്നത്. നാട്ടില്‍ കലാപം നടത്തലാണ് അവരുടെ ലക്ഷ്യം. മുഴുവന്‍ ജനങ്ങളും ആര്‍ എസ് എസ് ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണം. ആര്‍ എസ് എസിന്റെ ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കുടുംബത്തിന്റെ മുന്നില്‍വെച്ചുള്ള കൊല.
ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് പതറുന്ന പാര്‍ട്ടിയല്ല സി പി എം. ആര്‍ എസ് എസിനെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.