CURFEW THALASSERI
നിരോധനാജ്ഞ ലംഘിച്ച് ആര്‍ എസ് എസ്; അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പോലീസ്, പിന്മാറ്റം
പിരിഞ്ഞ് പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ പിന്നീട് പിന്മാറുകയായിരുന്നു
തലശ്ശേരി | തലശ്ശേരിയില്‍ ജില്ലാ കളക്ടര്‍ പ്രഖ്യപിച്ച നിരോധനാജ്ഞ ലംഘിച്ച് ആര്‍ എസ് എസ്. 144 നിലനില്‍ക്കുന്ന തലശ്ശേരി ടൗണില്‍ ബി ജെ പി- ആര്‍ എസ് എസ് തടിച്ചു കൂടി. മൂന്നൂറോളം പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്ന് പ്രതിഷേധ പരിപാടിയും നടത്തി.
തലശ്ശേരി ബി ജെ പി ഓഫീസിന് മുന്നില്‍ ഒത്ത് ചേര്‍ന്ന് മുദ്രാവാക്യം വിളികളുമായി സി പി ഐ എം ഓഫീസിലേക്ക് ഇവര്‍ അടുക്കുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് ഇവര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. പിന്നീട് കൂടുതല്‍ പോലീസ് എത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഇവര്‍ പിരിഞ്ഞു പോയി.
കഴിഞ്ഞ ദിവസം വിദ്വേഷ പ്രചരണം ലക്ഷ്യമിട്ടുള്ള മുദ്രാവാക്യം വിളികളുമായി ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഇതിന് മറുടപടിയുമായി ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ 144 പ്രഖ്യാപിച്ചത്. ഇത് ലംഘിച്ചാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ ഒത്ത് ചേര്‍ന്നത്. പിരിഞ്ഞ് പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ പിന്നീട് പിന്മാറുകയായിരുന്നു.