Connect with us

kannur university pg syllabus issue

ആര്‍ എസ് എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കില്ല: സച്ചിന്‍ ദേവ്

കണ്ണൂര്‍ സര്‍വകലാശാല യൂണിറ്റ് കമ്മിറ്റിയെ തള്ളി എസ് എഫ് ഐ സംസ്ഥാന നേതൃത്വം

Published

|

Last Updated

കോഴിക്കോട് | കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എം എല്‍ എ. സംഭവത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ നിലപാട് തള്ളിയ സച്ചിന്‍ദേവ് സിലബസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് അറിയിച്ചു. കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സംസ്ഥാന കമ്മറ്റി ഈ തീരുമാനം എടുത്തത്. സിലബസിന് എതിരായ നിലപാടാണ് എസ് എഫ് ഐക്കുള്ളത്. മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളെ എസ് എഫ് ഐ അംഗീകരിക്കില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെയര്‍മാന്റെ പ്രസ്താവന എന്താണെന്ന് സംഘടനാ തലത്തില്‍ പരിശോധിക്കുമെന്നും സച്ചിന്‍ ദേവ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ എസ് എഫ് ഐ ജില്ലാ ഭാരവാഹിയായ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. സിലബസ് പിന്‍വലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നും വര്‍ക്കറേയും ഗോള്‍വാള്‍ക്കറെയും കുറിച്ച് പഠിച്ച ശേഷം അതിനെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നാണ് നിലപാടെന്നുമായിരുന്നു അദ്ദേഹം പറ#്ഞത്.