Connect with us

National

ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമാക്കില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്നലെ മാത്രം പുതുതായി 594 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റായ ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെ എന്‍ 1  ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതിന്റെയും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലുമാണ് കേന്ദ്രത്തിന്റെ അറിയിപ്പ് വന്നത്.

അതേസമയം ജെഎന്‍1 വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കപെടാനില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റ് അസുഖങ്ങളുമായി എത്തുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മാത്രം പുതുതായി 594 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,669 ആയി. രണ്ടാഴ്ച്ചക്കുള്ളില്‍ 22 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജെഎന്‍1 രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്രം ഇതിനോടകം നിര്‍ദ്ദേശിച്ചിരുന്നു.

Latest