Connect with us

Uae

പൊതു ഗതാഗതം 74.7 കോടി യാത്രക്കാരെ വഹിച്ചുവെന്ന് ആർ ടി എ

6.99 കോടി യാത്രക്കാരെന്ന റെക്കോർഡ് ഭേദിച്ചു. 62 ശതമാനം പേർ മെട്രോയും ബസുകളുമാണ് ഉപയോഗിച്ചത്.

Published

|

Last Updated

ദുബൈ| 2024-ൽ ദുബൈ പൊതു ഗതാഗതം 74.7 കോടി യാത്രക്കാരെ വഹിച്ചുവെന്ന് ആർ ടി എ ചെയർമാൻ മതർ അൽ തായർ. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 20 ലക്ഷം കവിഞ്ഞു. 2023നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ആറ് ശതമാനം വർധന രേഖപ്പെടുത്തി. നവംബറിലാണ് കൂടുതൽ യാത്രക്കാർ. 6.99 കോടി യാത്രക്കാരെന്ന റെക്കോർഡ് ഭേദിച്ചു. 62 ശതമാനം പേർ മെട്രോയും ബസുകളുമാണ് ഉപയോഗിച്ചത്. 2023നെ അപേക്ഷിച്ച് ഉപയോക്താക്കളിൽ 28 ശതമാനം വർധനവുണ്ട്.
 2024ൽ പൊതുഗതാഗതം, പങ്കിട്ട സഞ്ചാരം, ടാക്‌സികൾ എന്നിവ വഴി 15.3 കോടി യാത്രകൾ നടന്നിട്ടുണ്ട്. ദുബൈ മെട്രോ, ദുബൈ ട്രാം, ബസുകൾ, ജല ഗതാഗതം (അബ്രാസ്, ഫെറികൾ, വാട്ടർ ടാക്‌സികൾ), പങ്കിട്ട സഞ്ചാരം (സ്മാർട്ട് ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്്ലിംഗ്, മണിക്കൂർ വാടക, ബൺ-ഓൺ-ഡിമാൻഡ്), ടാക്‌സികൾ (ദുബൈ ടാക്‌സി, ഫ്രാഞ്ചൈസി കമ്പനികൾ) എന്നിവ പൊതു ഗതാഗത സേവനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ആഡംബര ഗതാഗത സേവനങ്ങൾ (ലിമോസിനുകൾ) 1.9 കോടി ഉപയോക്താക്കളെ ആകർഷിച്ചു. ടാക്‌സികൾ 11.5 കോടി യാത്രകൾ നടത്തി.
2023നെ അപേക്ഷിച്ച് പൊതുഗതാഗത യാത്രക്കാരുടെ സ്ഥിരമായ വാർഷിക വളർച്ചയിലും പങ്കിട്ട ഉപയോക്താക്കളുടെ എണ്ണത്തിലെ 28 ശതമാനം വർധനവിലും സംതൃപ്തിയുണ്ട്. അദ്ദേഹം പറഞ്ഞു. ഏകദേശം 90 കിലോമീറ്റർ ദൈർഘ്യമുള്ള ദുബൈ മെട്രോ, ഏകദേശം 11 കിലോമീറ്റർ ദൈർഘ്യമുള്ള ദുബൈ ട്രാം എന്നിവ മികച്ച നിലയിലാണ്. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 2024-ൽ 27.54 കോടി യാത്രക്കാരെ രേഖപ്പെടുത്തി. ഇത് 2023നെ അപേക്ഷിച്ച് ആറ് ശതമാനം വർധനവാണ് കാണിക്കുന്നത്.
റെഡ്, ഗ്രീൻ ലൈനുകകളെ യോജിപ്പിക്കുന്ന ബുർജുമാൻ, യൂണിയൻ സ്റ്റേഷനുകളിലാണ് കഴിഞ്ഞ വർഷം ഏറ്റവും യാത്രക്കാരെത്തിയത്. ബുർജുമാൻ സ്റ്റേഷൻ 1.62 കോടി യാത്രക്കാരെയും യൂണിയൻ സ്റ്റേഷൻ 1.29 കോടി യാത്രക്കാരെയും വഹിച്ചു. റെഡ് ലൈനിൽ, അൽ റിഗ്ഗ സ്റ്റേഷൻ 1.3 കോടി യാത്രക്കാരുമായി ഏറ്റവും കൂടുതൽ പേരെ രജിസ്റ്റർ ചെയ്തു. 2024-ൽ ദുബൈ പൊതു ബസുകൾ 18.77കോടി യാത്രക്കാരെ വഹിച്ചു. 2023-നെ അപേക്ഷിച്ച് എട്ട് ശതമാനം വർധന. ജല ഗതാഗതം (അബ്രാസ്, വാട്ടർ ടാക്‌സികൾ, ദുബൈ ഫെറി) 1.8 കോടി യാത്രക്കാരെ വഹിച്ചു. ഇത് മൂന്ന് ശതമാനം വർധനവ് കാണിക്കുന്നു.

Latest